കൊറോണ ഭീതി: വിമാന സർവീസിന് പുറമെ ഇറാനിൽ നിന്നുള്ള കപ്പലുകള്‍ക്കും കുവൈറ്റിൽ വിലക്ക്

0
21

കുവൈറ്റ്‌ : രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ഇറാനിൽ നിന്നുള്ള കപ്പലുകള്‍ക്ക് വിലക്കേർപ്പെടുത്തി കുവൈറ്റ്. ഇറാനിൽ നിന്ന് മടങ്ങിയെത്തിയ സ്വദേശിയായ വയോധികൻ ഉള്‍പ്പെടെ മൂന്ന് പേർക്കാണ് കോവിഡ്- എന്ന കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ആ സാഹചര്യത്തിലാണ് ഷുവൈഖ്, ദോഹ, ഷുഐബ തുറമുഖങ്ങളിൽ ഇറാനിൽ നിന്നുള്ള കപ്പലുകൾക്ക് വിലക്കേർപ്പെടുത്തിയെന്ന വിവരം തുറമുഖ അതോറിറ്റി അറിയിച്ചത്.

ഇറാനിലും ആശങ്ക ഉയർത്തി കൊറോണ വ്യാപിച്ച സാഹചര്യത്തിൽ അവിടെയുള്ള സ്വന്തം പൗരന്മാരെ കുവൈറ്റ് ഒഴിപ്പിച്ചിരുന്നു. ഇവർ പൂർണ ആരോഗ്യവാന്മാരാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വിദഗ്ധ ആരോഗ്യപരിശോധന നടത്തിയ ശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

കൊറോണ ഭീതിയിൽ ഇറാനിൽ നിന്നും ഇറാഖിലേക്കുമുള്ള വിമാന സർവീസുകളും കഴിഞ്ഞ ദിവസം മുതൽ നിർത്തിവച്ചിരുന്നു.