റിയാദ്: കൊറോണ വൈറസ് ഗൾഫ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ ഉംറ തീർഥാടനം താത്കാലികമായി നിർത്തി വച്ചു സൗദി. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങൾ സൗദി ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന ഉംറ തീർഥാടകർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
പുതിയ ഉത്തരവിനെ തുടർന്ന് ഉംറ യാത്രക്കായി കോഴിക്കോട് വിമാനത്താവളത്തിലെത്തിയ തീർഥാടകരെ പുലർച്ചെ മടക്കി അയച്ചിരുന്നു. കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന 3 വിമാനങ്ങളിലായി നാന്നൂറോളം തീർഥാടകരായിരുന്നു ഉണ്ടായത്. എയർപോർട്ടിലെത്തിയപ്പോഴാണ് ഇവർ വിലക്കിനെ കുറിച്ച് അറിഞ്ഞത്.