കൊറോണ മുക്ത സർട്ടിഫിക്കറ്റില്ലാതെ കുവൈറ്റിലേക്ക് വരണ്ട: വിമാനക്കമ്പനികൾക്കും പിഴ ചുമത്തും

0
17

കുവൈറ്റ് : കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾക്ക് ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യ ഉൾപ്പെടെ പത്ത് രാജ്യങ്ങളിൽ നിന്നെത്തുന്നവർ കൊറോണ മുക്തരാണെന്ന സാക്ഷ്യപത്രം ഹാജരാക്കണമെന്ന് ഉത്തരവിട്ടിരുന്നു. വ്യോമയാന മന്ത്രാലയമാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.

ഇന്ത്യക്ക് പുറമെ തുർക്കി , ഈജിപ്ത്‌ , ഫിലിപ്പീൻസ്, ബംഗ്ലാദേശ്, സിറിയ, അസർബൈജാൻ, ശ്രീലങ്ക, ജോർജിയ, ലെബനൻ എന്നീ മറ്റു രാജ്യങ്ങൾക്കായിരുന്നു നിയന്ത്രണം. തങ്ങൾ കൊറോണ വൈറസ് മുക്താണെന്ന് അതത് രാജ്യങ്ങളിലെ കുവൈറ്റ് എംബസികൾ അംഗീകരിച്ച മെഡിക്കൽ സെന്ററുകളിൽ നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കണം. അല്ലാത്തപക്ഷം അതേ വിമാനത്തിൽ തന്നെ നാട്ടിലേക്ക് തിരിച്ചയക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

പുതിയ ഉത്തരവ് പ്രകാരം മെഡിക്കല്‍ സർട്ടിഫിക്കറ്റ് ഇല്ലാത്ത ആളുകളെ കൊണ്ടു വരുന്ന വിമാനക്കമ്പനികള്‍ക്കും പിഴ ചുമത്തും. മാർച്ച് എട്ട് മുതൽ ഉത്തരവ് കർശനമായി നടപ്പാക്കാനാണ് നീക്കം.