കൊല്ലം സ്വദേശി ബഹ്റൈനിൽ മരിച്ച നിലയിൽ

മനാമ: മലയാളി പ്രവാസി ബഹ്റൈനില്‍ മരിച്ച നിലയിൽ. കൊല്ലം സ്വദേശി രഘുനാഥനെ (51) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാള്‍ എഴുതിയതെന്ന് കരുതുന്ന കുറിപ്പ് താമസസ്ഥലത്തു നിന്ന് കണ്ടെടുത്തിട്ടുള്ളതിനാൽ ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്.

മുഹറഖിൽ ഒരു സ്വകാര്യ കമ്പനി ഇലക്ട്രീഷനായിരുന്നു. കഴിഞ്ഞ 25 കൊല്ലമായി ബഹ്റൈനിൽ ജോലി ചെയ്തു വരികയാണ്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വിമാനസര്‍വീസുകൾ നിർത്തി വച്ചിരിക്കുകയാണ്. ആ സാഹചര്യത്തിൽ സംസ്കാര ചടങ്ങുകൾ ബഹ്റൈനിൽ തന്നെ നടക്കുമെന്നാണ് സൂചന.