കൊവിഡ് 19 ഭീതി: കുവൈറ്റിൽ സന്ദർശക വിസയ്ക്ക് വിലക്ക്

0
8

കുവൈറ്റ്: കൊവിഡ് 19 കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ സന്ദർശക വിസകൾക്ക് താത്ക്കാലിക വിലക്കേര്‍പ്പെടുത്തി കുവൈറ്റ്. എല്ലാ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാര്‍ക്കും വിലക്ക് ബാധകമാണ്. ഇനിയൊരിപ്പുണ്ടാകുന്നത് വരെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള പൗരന്മാർക്ക് സന്ദർശക വിസക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നു എന്നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

രാജ്യത്ത് ഇതുവരെ 56 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം വേഗത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.