കുവൈറ്റ്: കോഴിക്കോട് ജില്ലാ അസോസിയേഷന് 2019 – 2020 വർഷത്തെ ഭാരവാഹികളായി ശ്രീനീഷ് ശ്രീനിവാസൻ പ്രസിഡണ്ടായും , അബ്ദുൽ നജീബ്.ടി.കെ ജനറൽ സെക്രട്ടറിയായും, വിനീഷ്.പി.വി യെ ട്രഷററായും വാർഷിക കേന്ദ്ര നിർവാഹക സമിതി യോഗം ഐക്യകണ്ടെന തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി ഷൈജിത്ത് .കെ, നൗഫൽ ബരീനാ (വൈസ് പ്രസിഡണ്ടുമാർ ), ജാവേദ് ബിൻ ഹമീദ് (ജോയിന്റ് സെക്രെട്ടറി), മജീദ്.എം.കെ (ജോയിന്റ് ട്രഷറർ ), ഷംസുദ്ധീൻ.ടി.കെ ( ഓര്‍ഗനൈസിംഗ് സെക്രട്ടറി),ഫൈസൽ.കെ ( വെല്ഫയെര് & ഇന്‍വെസ്റ്റ്മെന്റ്), ഷാജി.കെ.വി ( ആര്‍ട്സ് & കള്‍ച്ചര്‍), അനിൽ കുമാർ.കെ.കെ (വെബ് & ഐ ടി ), ജിനീഷ്.എം.സി ( മീഡിയ & പബ്ലിക് റിലേഷന്‍സ്) രാധാകൃഷ്ണൻ.പി ( മെംബെര്‍ഷിപ് & ഡാറ്റ മാനെജ്മെന്റ്), സിദ്ദിഖ്.സി.പി ( സ്പോര്‍ട്സ്) എന്നിവരെയും യോഗം ഐക്യകണ്ടേന തെരഞ്ഞെടുത്തു. വരണാധികാരിയായ ഭരതൻ.ഇ.സി എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.
അബ്ബാസിയ കേരള അസോസിയേഷൻ ഹാളിൽ ചേർന്ന വാര്‍ഷിക ജനറൽ ബോഡി യോഗത്തിൽ അസോസിയേഷൻ പ്രസിഡണ്ട് ഷൈജിത്ത്.കെ അദ്ധ്യക്ഷനായിരുന്നു . ജനറൽ സെക്രട്ടറി അബ്ദുൾ നജീബ് വാർഷിക റിപ്പോർട്ടും, ട്രഷറർ വിനീഷ്.പി.വി സാമ്പത്തിക അവലോകന റിപ്പോർട്ടും അവതരിപ്പിച്ചു. ചർച്ചകൾക്കൊടുവിൽ വിവിധ റിപ്പോർട്ടുകൾ യോഗം അംഗീകരിച്ചു. ഹനീഫ്.സി, റിഷി ജേക്കബ്, സ്മിത രവീന്ദ്രൻ, നജീബ്.പി.വി, ഭരതൻ.ഇ.സി, വാരിജാക്ഷൻ, റിജിൽ രാജ് , ശിവദാസൻ.പി, ശ്രീനിവാസൻ, ഷൈജിത്ത്, ഇന്ദിര രാധാകൃഷ്ണൻ തുടങ്ങിയവര്‍ ആശംസകള്‍ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. വാർഷിക ജനറൽ ബോഡി യോഗത്തിൽ അബ്ദുൾ നജീബ് സ്വാഗതവും, വിനീഷ്.പി.വി നന്ദിയും പ്രകാശിപ്പിച്ചു.