കോഴിക്കോട് ജില്ലാ അസോസിയേഷന്‍,കുവൈറ്റ്‌‌ അബ്ബാസിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

0
20

 

കുവൈറ്റ് :  2019 – 2020 വര്‍ഷത്തേക്കുള്ള കോഴിക്കോട് ജില്ലാ അസോസിയേഷൻ അബ്ബാസിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശ്രീനിവാസൻ.ഇ.പി – പ്രസിഡണ്ട്, സജിത്ത് കുമാർ – വൈസ് പ്രസിഡണ്ട്, ഷിജു കട്ടിപ്പാറ – സെക്രട്ടറി,ഹരിദേവ് മനു – ജോയന്റ് സെക്രട്ടറി, ലാലു.കെ.പി – ട്രഷറർ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക്   അബ്ബാസിയ ഏരിയ പ്രതിനിധികളായി ഷൈജിത്ത്.കെ,ശ്രീനിഷ്.സി, വിനീഷ്.പി.വി, അനിൽകുമാർ.കെ.കെ, രാധാകൃഷ്ണൻ.പി, സബീഷ്.കെ.കെ, ജോബിഷ് ജോൺ, ഗഫൂർ കൊയിലാണ്ടി, റഷീദ് കണ്ടി, അജിത്ത് കുമാർ, ബിജു.ടി.ടി എന്നിവരെയും ഐകകണ്ഠേന  തെരഞ്ഞെടുത്തു.

മഹിളാവേദി അബ്ബാസിയ ഏരിയ ഭാരവാഹികളായി ഡോ.അശ്വതി ഹരിദേവ്‌ – പ്രസിഡണ്ട്, ട്യൂണിമ അതുൽ – സെക്രട്ടറി, ലക്ഷ്മി.ബി.കെ – ട്രഷറർ എന്നിവര്‍ ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. മഹിളാവേദി കേന്ദ്ര നിര്‍വാഹക സമിതിയിലേക്ക് അബ്ബാസിയ ഏരിയ പ്രതിനിധികളായി ഇന്ദിര രാധാകൃഷ്ണൻ, അനീച ഷൈജിത്ത്, ഷൈനി ശ്രീനിവാസൻ, രശ്മിത ശ്രീദത്ത്, ഷൈന പ്രിയേഷ്, ജീവ ജയേഷ്, രശ്മി അനിൽ, ജ്യോതി ശിവകുമാർ, സന്ധ്യ അജിത്ത് എന്നിവരെയും തെരഞ്ഞെടുത്തു.

 

അബ്ബാസിയ കെ എ കെ ഹാളിൽ വെച്ച് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ ഏരിയാ പ്രസിഡണ്ട് സബീഷ്.കെ.കെ അധ്യക്ഷനായിരുന്നു. അസോസിയേഷന്‍ പ്രസിഡണ്ട് ഷൈജിത്ത്.കെ യോഗം ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അബ്ദുൾ നജീബ്.ടി.കെ, ട്രഷറർ വിനീഷ്.പി.വി എന്നിവർ സംസാരിച്ചു. വരണാധികാരി ഗിരീഷ് ബാബു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു. സെക്രട്ടറി ജോബിഷ് ജോൺ സ്വാഗതവും ശ്രീനിവാസൻ.ഇ.പി നന്ദിയും രേഖപ്പെടുത്തി.