കോവിഡ്കുത്തിവെപ്പ് എടുക്കാൻ ആരേയും നിർബന്ധിക്കില്ല: കേന്ദ്ര ആരോഗ്യ മന്ത്രാലയം

0
5

ഡൽഹി: കോ​വി​ഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാൻ ആരേയും നിർബന്ധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ജനങ്ങൾക്ക് സ്വയം തീ​രു​മാ​ന​മെ​ടു​ക്കാം. ഇ​ന്ത്യ​യി​ൽ നി​ർ​മി​ക്കു​ന്ന വാ​ക്സി​ൻ മ​റ്റു രാ​ജ്യ​ങ്ങ​ൾ വി​ക​സി​പ്പി​ച്ചെ​ടു​ത്ത വാ​ക്സി​നു​ക​ൾ പോ​ലെ ഫ​ല​പ്ര​ദ​മാ​ണെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.വാ​ക്സീ​ൻ സ്വീ​ക​രി​ക്കു​മ്പോ​ൾ പ​നി, വേ​ദ​ന തു​ട​ങ്ങി​യ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ഉ​ണ്ടാ​കാം. അ​തി​നു​വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. വാ​ക്സീ​നെ​ടു​ക്കു​ന്ന​വർ തിരിച്ചറിയൽ കാർഡ് വച്ച് റജിസ്റ്റർ ചെയ്യും. വാ​ക്സീ​ൻ എ​ടു​ക്കാ​ൻ അ​നു​വ​ദി​ച്ച സ്ഥ​ലം, തീ​യ​തി, സ​മ​യം എ​ന്നി​വ മൊ​ബൈ​ലി​ലേ​ക്ക് എ​സ്എം​എ​സ് ആയി ലഭിക്കും. വാ​ക്സീ​ൻ എ​ടു​ത്ത ശേ​ഷം ക്യു​ആ​ർ കോ​ഡ് രീ​തി​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് വ്യ​ക്തി​ക​ളു​ടെ മൊ​ബൈ​ലി​ലേ​ക്ക് അ​യ​ച്ചു ന​ൽ​കു​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു.