കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് കുവൈത്തിലേക്ക് വരാം

0
4

കുവൈത്ത് സിറ്റി:കോവിഡ് വാക്സിൻ ലോകത്ത് ലഭ്യമായാൽ കുവൈത്തിലേക്ക് വരുന്നവർക്ക് പിസിആർ പരിശോധനയ്ക്ക് പകരം വാക്സിൻ സ്വീകരിച്ച രേഖകൾ മതിയാകും.
വാക്സിനേഷൻ രേഖകൾ ഹാജരാക്കിയാൽ നിലവിൽ കുവൈത്തിലേക്ക് വരുന്നത് നിരോധിച്ചിട്ടുള്ള രാജ്യങ്ങളിൽനിന്നുള്ള പ്രവാസികൾക്കും പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം വാക്സിൻ സ്വീകരിക്കാത്തവർ നിലവിലുള്ള നടപടിക്രമങ്ങൾ തുടരേണ്ടിവരും. ഇവർ പിസിആർ ടെസ്റ്റ് നടത്തിയ രേഖകൾ ഹാജരാക്കുന്നതോടൊപ്പം രണ്ടാഴ്ച കോറൻറയിനിൽ കഴിയണം. എന്നാൽ കുവൈത്തിന് പുറത്തുള്ള രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് ഇത് ബാധകമല്ല.
പാർലമെൻറ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ഈ വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിനു വേണ്ടി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തും. ദൈനംദിന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും നിലവിൽ നിരോധനം ഏർപ്പെടുത്തിയ 34 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക.