കോവിഡ് വ്യാപനം നിയന്ത്രിക്കാനാകാതെ കുവൈറ്റ്; മരണസംഖ്യ 24; രോഗബാധിതർ 3740

കുവൈറ്റ്: പ്രതിരോധ-നിയന്ത്രണ മാർഗങ്ങൾ കർശനമാക്കിയിട്ടും കുവൈറ്റിൽ കോവിഡ് വ്യാപനം തുടരുകയാണ്.. ദിനംപ്രതി നൂറുകണക്കിന് പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 300 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ആയി.

3740 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗവും ഇന്ത്യക്കാരായ പ്രവാസികളാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച മുന്നൂറ് പേരിൽ 87 പേരും ഇന്ത്യക്കാരാണ്. 1389 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. നിലവിൽ 2327 പേരാണ് ചികിത്സയിൽ തുടരുന്നതെന്നും ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.ബാസെൽ അൽ സബാഹ് അറിയിച്ചത്.