കോവിഡ്: സൗദിയിൽ 24 മണിക്കൂർ കർഫ്യു കൂടുതൽ ഭാഗങ്ങളിലേക്ക്

0
10

റിയാദ്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 24 മണിക്കൂർ കർഫ്യു കൂടുതൽ ഇടങ്ങളിൽ പ്രഖ്യാപിച്ച് സൗദി. നേരത്തെ ഭാഗിക കര്‍ഫ്യു പ്രഖ്യാപിച്ചിരുന്ന സാംത, അല്‍ദായര്‍ എന്നീ പ്രദേശങ്ങളിലാണ് മുഴുവന്‍ സമയ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായ സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ ദിവസം മുതൽ നിയമം പ്രാബല്യത്തിൽ വന്നു.

പ്രധാന നഗരങ്ങളിലെല്ലാം കഴിഞ്ഞയാഴ്ച തന്നെ 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. കര്‍ഫ്യൂ ഇളവുള്ള മേഖലകള്‍ക്ക് ആനുകൂല്യം തുടരും. ഭക്ഷണം, ചികിത്സ പോലുള്ള അത്യാവശ്യകാര്യങ്ങള്‍ക്ക് തൊട്ടടുത്തുള്ള സ്ഥാപനങ്ങളില്‍ രാവിലെ ആറിനും ഉച്ചക്ക് ശേഷം മൂന്നിനും ഇടയില്‍ പോകാന്‍ അനുമതിയുണ്ട്. താമസ സ്ഥലങ്ങളില്‍ അത്യാവശ്യത്തിന് വാഹനം ഉപയോഗിക്കുകയാണെങ്കില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരാള്‍ക്ക് കൂടി യാത്ര ചെയ്യാം.

ബഖാലകള്‍, ഫാര്‍മസികള്‍, പെട്രോള്‍ പമ്പുകള്‍, ഗാസ് കടകള്‍, ബാങ്ക്, പ്ലംബര്‍, ഇലക്ട്രീഷ്യന്‍, ജലവിതരണം, മലിനജല ടാങ്കര്‍ എന്നിവയ്ക്ക് ഇളവുകളുണ്ട്.