കോവിഡ് 19: ഒമാനിൽ പൊതുഗതാഗത സംവിധാനം നിർത്തലാക്കി

0
17

മസ്കറ്റ്: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കി കുവൈറ്റ്. ഇതിന്റെ ഭാഗമായി രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ നിർത്തിവച്ചു. പൊതുഗതാഗത സംവിധാനങ്ങളായ ബസ്, ടാക്സി, ഫെറി എന്നിവ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് ഉണ്ടായിരിക്കുന്നതല്ലെന്നാണ് ഗതാഗതമന്ത്രാലയം അറിയിച്ചിരിക്കുന്നത്. . മുസന്ദം ഗവർണറേറ്റിലേക്കും മസീറയിലേക്കുമുള്ള ഫെറി സർവീസുകളെ നിരോധനത്തിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിമാനസര്‍വീസുകളും ഒമാൻ നിർത്തി വച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 33 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്.