കോവിഡ് 19: ഒമാനിൽ മലയാളിക്ക് രോഗം സ്ഥിരീകരിച്ചു

0
11

മസ്കറ്റ്: രാജ്യത്ത് ഒരു മലയാളി ഉൾപ്പെടെ 9 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. സലാലയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഒമാനിൽ അസുഖബാധിതരുടെ എണ്ണം 48 ആയി.

ഇതിനിടെ ഒമാനിൽ രോഗം സ്ഥിരീകരിച്ച മലയാളി കണ്ണൂർ വിമാനത്താവളത്തിൽ നിന്നാണ് പുറപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മാസം 12 ന് രാവിലെ 8.40 നുള്ള G855 ഗോ എയർ വിമാനത്തിലാണ് ഒമാനിലെത്തിയത്. 16 ന് അവിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ആ സാഹചര്യത്തിൽ അന്നേ ദിവസം ഗോ എയർ കൗണ്ടറിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ വിവരങ്ങൾ ശേഖരിക്കുമെന്ന് കിയാല്‍ അധികൃതർ അറിയിച്ചു. അന്ന് ഉണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥരുടെ വിവരങ്ങളും ശേഖരിച്ച നിരീക്ഷണത്തിലാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.