കുവൈറ്റ്: കോവിഡ് 19 കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാൻ ശക്തമായ പ്രതിരോധ സംവിധാനങ്ങളാണ് കുവൈറ്റ് നടപ്പാക്കി വരുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ ബാർബർ ഷോപ്പുകളിലും ഹെൽത്ത് ക്ലബുകളിലും കഫേകളിലും കുവൈറ്റ് മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പരിശോധന നടന്നു.
പൊതുജനാരോഗ്യം കണക്കിലെടുത്ത് കൊറോണ വ്യാപനം പ്രതിരോധിക്കാനും നിയന്ത്രിക്കാനുമുള്ള മുൻകരുതലുകള്‍ നടപടികളുടെ ഭാഗമായാണ് പരിശോധന.വൈറസ് തടയുന്നതിനാവശ്യമായ മുന്‍കരുതലുകള്‍ ഇവിടങ്ങളില്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് പരിശോധന നടത്തിയത്. ഇക്കാര്യത്തിൽ എന്തെങ്കിലും വീഴ്ച വരുത്തിയിട്ടുള്ളവർക്കെതിരെ കർശന നടപടികൾ തന്നെ സ്വീകരിക്കുമെന്നും മുൻസിപ്പാലിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
രാജ്യത്തെ എല്ലാ ഗവർണേറ്റുകളിലും പരിശോധന വ്യാപിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.