കോവിഡ് 19: കുവൈറ്റിൽ ഇന്ന് ഒൻപത് ഇന്ത്യക്കാര്‍ ഉൾപ്പെടെ 20 പോസിറ്റീവ് കേസുകൾ

0
26

കുവൈറ്റ്: ഇന്ന് 20 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കുവൈറ്റിൽ കോവിഡ് ബാധിതരുടെ എണ്ണം 255 ആയി ഉയർന്നു. ഇതിൽ ഒൻപത് ഇന്ത്യക്കാരും ഉണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച ആളുമായുള്ള സമ്പർക്കം വഴിയാണ് ഇവരിലേക്ക് രോഗം പകർന്നത്.

രോഗം സ്ഥിരീകരിച്ചവരിൽ ഏഴ് പേർ യുകെയിൽ നിന്ന് മടങ്ങിയെത്തിയവരാണ്. ഇതിൽ ആറ് സ്വദേശികളും ഒരു ഫിലിപ്പൈൻ സ്വദേശിയുമുണ്ട്. ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 67 പേർ ഇതുവരെ രോഗമുക്തരായതായും കുവൈറ്റ് ആരോഗ്യവകുപ്പ് വക്താവ് ഡോ.ബാസിൽ അൽ സബാ അറിയിച്ചിട്ടുണ്ട്.