കുവൈറ്റ്: രാജ്യത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി സ്ഥിരീകരിച്ചു. ചികിത്സയിലിരുന്ന 79 കാരിയായ സ്വദേശി വനിതയാണ് മരിച്ചത്. ഇതോടെ രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം മൂന്നായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 55 പേർക്കാണ് കുവൈറ്റിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 1355 ആയി. ഇതിൽ 176 പേർ രോഗമുക്തരായി. നിലവിൽ 1176 പേരാണ് ചികിത്സയിൽ കഴിയുന്നതെന്നും ആരോഗ്യമന്ത്രാലയം വക്താവ് അബ്ദുള്ള അൽ സനദ് അറിയിച്ചു.
ചികിത്സയിൽ കഴിയുന്നവരിൽ 9 പേരുടെ നില ഗുരുതരമാണെന്നും വക്താവ് അറിയിച്ചു.അതേസമയം രാജ്യത്ത് കോവിഡ് പോസിറ്റീവ് കേസുകൾ കുറഞ്ഞു വരികയാണെന്ന ആശ്വാസ വാർത്തയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.