കോവിഡ് 19: കുവൈറ്റിൽ കർഫ്യു എന്നത് വ്യാജ പ്രചരണം; വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ്

കുവൈറ്റ്: കോവിഡ് 19 വ്യാപനം നേരിടാൻ ഒരു വശത്ത് സർക്കാർ കഠിന ശ്രമങ്ങൾ തുടരുമ്പോഴും ഇതുമായി ബന്ധപ്പെട്ട വ്യാജപ്രചരണങ്ങൾ തടയാൻ കഴിഞ്ഞിട്ടില്ല. രാജ്യത്ത് സർക്കാർ കർഫ്യു പ്രഖ്യാപിച്ചു എന്ന തരത്തിൽ ഒരു സന്ദേശമാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന മുന്നറിയിപ്പ്.

കോവിഡ് 19 പ്രതിരോധിക്കാൻ സർക്കാർ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കാത്തവർക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്ന് കുവൈറ്റ് ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നു.

കൊറോണ വ്യാപനം തടയുന്നതിനായി കനത്ത പ്രതിരോധ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ഇത്തരം പരിശോധനകളിൽ സഹകരിക്കാത്ത സർക്കാര്‍ പ്രവര്‍ത്തനങ്ങളിൽ പങ്കാളിയാകാൻ ആളുകൾ താത്പര്യം കാണിച്ചില്ലെങ്കിൽ കർഫ്യു ഏർപ്പെടുത്താനും മടിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അല്‍ സാലിഹ് അറിയിച്ചിരുന്നു. ഈ സന്ദേശമാണ് രാജ്യത്ത് കർഫ്യു പ്രഖ്യാപിച്ചു എന്ന രീതിയിൽ പ്രചരിക്കുന്നത്.