കോവിഡ് 19: കുവൈറ്റിൽ ചികിത്സയിരുന്ന ആൾ പൂർണമായും സുഖം പ്രാപിച്ചതായി റിപ്പോര്‍ട്ട്

കുവൈറ്റ്: രാജ്യത്ത് കോവിഡ് 19 കൊറോണ സ്ഥിരീകരിച്ച രോഗികളിലൊരാൾ സുഖം പ്രാപിച്ചതായി റിപ്പോര്‍ട്ട്. ആരോഗ്യ മന്ത്രി ബാസിൽ അൽ സബാഹ്‌ ആണ് ഇക്കാര്യം പുറത്തു വിട്ടത്. രാജ്യത്ത് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട് കേസുകളിലൊന്നായി 34 കാരനാണ് ആരോഗ്യനില വീണ്ടെടുത്തതെന്നാണ് റിപ്പോര്‍ട്ടുകൾ. ഗള്‍ഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുത‍ൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട കുവൈറ്റിൽ നിന്നും ആദ്യമായെത്തുന്ന ശുഭ വാർത്തയാണിത്.

രാജ്യത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ച എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയത്തെ ഉദ്ദരിച്ച് റിപ്പോർട്ടുകളുണ്ട്. രോഗബാധ സ്ഥിരീകരിച്ചത് മുതൽ തന്നെ രാജ്യത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്