കുവൈറ്റ്: കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ കുവൈറ്റിൽ രോഗബാധിതരുടെ എണ്ണം 317 ആയി. ഇന്ന് 7 പേർ രോഗമുക്തരായതായി ആരോഗ്യമന്ത്രി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ രാജ്യത്ത് നിലവിൽ 237 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 14 പേർ ഐസിയുവിലാണ്.