കോവിഡ് 19: കുവൈറ്റിൽ 10 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു; ആകെ 235

കുവൈറ്റ്: രാജ്യത്ത് 10 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കുവൈറ്റിൽ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 235 ആയി ഉയർന്നു. പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ ഏഴ് പേർ യുഎഇ, സൗദി അറേബ്യ, ഫ്രാൻസ്, യുകെ, കാനഡ എന്നിവിടങ്ങളിൽ യാത്ര ചെയ്തെത്തിയ സ്വദേശികളാണ്. ബാക്കിയുള്ളവരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെ വൈറസ് വ്യാപനം ഉണ്ടായതാണ്.

കോവിഡ് 19 സ്ഥിരീകരിച്ച ഒരു ഇന്ത്യക്കാരന് വൈറസ് വ്യാപനം എങ്ങനെയുണ്ടായി എന്നത് അന്വേഷിച്ചു വരികയാണെന്നും ആരോഗ്യമന്ത്രാലയം വക്താവ് ഡോ.അബ്ദുള്ള അൽ സനദ് അറിയിച്ചു. ആകെ രോഗം സ്ഥിരീകരിച്ച 235 പേരിൽ 64 പേർ രോഗമുക്തി നേടി. 171 പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 11 പേര്‍ ഐസിയുവിൽ തുടരുകയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.