കോവിഡ് 19: മരിച്ചവരുടെ കുടുംബാംഗങ്ങളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് യുഎഇ

0
14

ദുബായ്: കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളടക്കം ഉള്ളവരുടെ കുടുംബങ്ങളുടെ സംരക്ഷണ ചുമതല ഏറ്റെടുക്കുമെന്ന് എമിറേറ്റ്സ് റെഡ് ക്രസന്റ്. യുഎഇയിലുള്ള ഏത് രാജ്യക്കാരായാലും അവരെ സംരക്ഷിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

കുടുംബാംഗത്തെ നഷ്ടമായവർക്ക് കൈത്താങ്ങാവാനും അവരുടെ വേദനകളെ അതിജീവിക്കാന്‍ പ്രാപ്തമാക്കാനുമാണ് നടപടിയെന്ന് എമിറേറ്റ്സ് റെഡ് ക്രസന്റ് ചെയര്‍മാന്‍ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‍യാനും സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അതീഖ് അല്‍ ഫലാഹിയും പറഞ്ഞു.

രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളുമായി ആശയവിനിമയം നടത്തുന്നതിനും അവരുടെ സാമൂഹിക ചുറ്റുപാടും ജീവിത സാഹചര്യങ്ങളും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ ആവശ്യങ്ങളും കണ്ടെത്തുന്നതിനുള്ള നടപടികള്‍ തുടങ്ങിയെന്നും അല്‍ ഫലാഹി പറഞ്ഞു.