ദുബായ്: യുഎഇയിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ 14 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 59 ആയി. ഇത്രയും ആളുകളിൽ രോഗം സ്ഥിരീകരിച്ച വിവരം യുഎഇ രോഗ പ്രതിരോധ മന്ത്രാലയമാണ് പുറത്തു വിട്ടത്.
ഒരി ഇന്ത്യക്കാരന് പുറമെ നാല് യുഎഇ സ്വദേശികൾ, മൂന്ന് ഇറ്റലിക്കാർ, രണ്ട് ബംഗ്ലാദേശികൾ, രണ്ട് നേപ്പാളികൾ, സിറിയ, റഷ്യ എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കോവിഡ് 19 പ്രതിരോധിക്കുന്നതിനായി കടുത്ത നിയന്ത്രണങ്ങളാണ് സൗദി ഏർപ്പെടുത്തിയിരിക്കുന്നത്.