കോവിഡ് 19: സൗദിയിൽ മരണം എട്ട്; രോഗബാധിതരുടെ എണ്ണവും ഉയരുന്നു

0
7

റിയാദ്: സൗദിയിൽ ഇന്ന് നാല് കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം എട്ടായി. ജിദ്ദയിലും മദീനയിലുമാണ് ഇന്ന് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇവര്‍ നാല് പേരും വിദേശപൗരന്മാരാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ഇതിന് പുറമെ രാജ്യത്ത് രോഗബാധിതരുടെ എണ്ണവും ക്രമാതീതമായി ഉയരുന്നുണ്ട്. ഇന്ന് 96 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1299 ആയി. 12 പേർ ഗുരുതരാവസ്ഥയിൽ തുടരുന്നുണ്ട്.