ക്രിക്കറ്റ്‌ ലോകത്ത് വിരാജിക്കുന്ന കോഹ്‌ലി

0
10

ഐസിസിയുടെ പതിറ്റാണ്ടിലെ ഏറ്റവും മികച്ച കളിക്കാരനായി ഇന്ത്യൻ ക്യാപ്‌റ്റൻ വിരാട് കോഹ്‌ലിയെ തെരഞ്ഞെടുത്തു. മികച്ച ഏകദിന താരവും കോഹ്‌ലിതന്നെ. രാജ്യാന്തര ക്രിക്കറ്റിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ രാജ്യാന്തര ക്രിക്കറ്റിൽ 20,396 റണ്ണാണ്‌ കോഹ്‌ലി അടിച്ചുകൂട്ടിയത്‌. സർ ഗാരി സോബേഴ്‌സ്‌ പുരസ്‌കാരമാണ്‌ കോഹ്‌ലിക്ക്‌ ലഭിച്ചത്‌.

വനിതകളിലെ മികച്ച താരം ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ എല്ലിസെ പെറിയാണ്‌. വനിതകളിലെ മികച്ച ട്വന്റി–-20 താരവും ഏകദിന താരവും പെറിയാണ്‌. മുൻ ഓസ്‌ട്രേലിയൻ ക്യാപ്‌റ്റൻ സ്‌റ്റീവ്‌ സ്‌മിത്താണ്‌ മികച്ച ടെസ്‌റ്റ്‌ താരം. അഫ്‌ഗാനിസ്ഥാൻ സ്‌പിന്നർ റഷീദ്‌ ഖാൻ ട്വന്റി–-20 താരമായി.

മുൻ ഇന്ത്യൻ ക്യാപ്‌റ്റൻ മഹേന്ദ്ര സിങ്‌ ധോണിക്കാണ്‌ ‘സ്‌പിരിറ്റ്‌ ഓഫ്‌ ദി ക്രിക്കറ്റ്‌’ പുരസ്‌കാരം. 2011ൽ ഇംഗ്ലണ്ട്‌ ബാറ്റ്‌സ്‌മാൻ ഇയാൻ ബെൽ അബദ്ധത്തിൽ റണ്ണൗട്ടായപ്പോൾ അപ്പീൽ പിൻവലിച്ച്‌ തിരിച്ചുവിളിച്ച നടപടിക്കാണ്‌ പുരസ്‌കാരം.