ക്രിക്കറ്റ് ലോകത്തിന്റെ പ്രാർത്ഥന ഫലിച്ചു , “ദാദ” നാളെ ആശുപത്രി വിടും

കൊൽക്കത്ത: ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. സുഖം പ്രാപിച്ച ഗാംഗുലി ചൊവ്വാഴ്ച ആശുപതി വിടുമെന്ന് വുഡ്ലാന്റ് ഹോസ്പിറ്റൽ സി ഈ ഓ രൂപാലി ബാസു അറിയിച്ചു.

ഒൻപതംഗ മെഡിക്കൽ സംഘമാണ് ഗാംഗുലിയെ ശുശ്രൂഷിച്ചത്. ഹൃദയ വാൽവിലെ രണ്ട് തടസ്സങ്ങൾ കൂടി നീക്കേണ്ടതുണ്ട്. എന്നാൽ ഇപ്പോൾ നടത്തേണ്ടതില്ലെന്നും, നീട്ടി വെയ്ക്കുന്നത് സുരക്ഷയെ ബാധിക്കില്ലെന്നുമുള്ള വിലയിരുത്തലാണ് ഹൃദ് രോഗ വിദഗ്ധരടങ്ങിയ ബോർഡ് വിലയിരുത്തിയത്. ബോർഡ് മീറ്റിങ്ങിൽ ഗാംഗുലിയുടെ കുടുംബാഗംങ്ങൾ പങ്കെടുത്തു. രോഗത്തെ കുറിച്ചും തുടർ ചിക്തസയെ കുറിച്ചും ഡോക്ടർമാർ കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തി.