‘ക്രിസ്മസ് സ്റ്റാർ’ ഒരു അപൂർവ്വ കാഴ്ചാനുഭവം

ഒരു അപൂർവ സംഭവത്തിനാണ് തിങ്കളാഴ്ച രാത്രി കുവൈത്ത് സാക്ഷ്യം വഹിച്ചത്. ഏതാണ്ട് എട്ട് നൂറ്റാണ്ടുകൾക്ക് മുമ്പ് സംഭവിച്ച പ്രതിഭാസം വീണ്ടും സ്യഷ്ടിക്കപ്പട്ടു. സൗരയൂഥത്തിലെ രണ്ട് വലിയ ഗ്രഹങ്ങളായ വ്യാഴവും ശനിയും ഒരു ദിശയിൽ വിന്യസിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന ആ അപൂർവ കാഴ്ചയെ ‘ക്രിസ്മസ് സ്റ്റാർ’ എന്ന് വിളിക്കുന്നു.
ശീതകാലത്തിന്റെ ആരംഭം അടയാളപ്പെടുത്തുന്ന ഗ്രഹങ്ങൾ അണിനിരന്ന് ഇരട്ട ഗ്രഹമായി മാറുന്നു.
ഇത് ഒരു അപൂർവ കാഴ്ച വിസ്മയമാണ്, മധ്യകാലഘട്ടം മുതൽ കണ്ടിട്ടില്ലാത്തതും, എന്നാൽ വാസ്തവത്തിൽ ഗ്രഹങ്ങൾ തമ്മിൽ ഒട്ടും അടുത്തില്ലെന്ന് വിശ്വസിക്കപ്പെടുന്നു, പക്ഷേ ഭൂമിയിൽ നിന്നുള്ള കാഴ്ചക്കാർക്ക് ഇരട്ട ഗൃഹമെന്നോണം ക്രിസ്മസ് സ്റ്റാർ കാണപ്പെട്ടു. ശനിയും വ്യാഴവും ആഴ്ചകളായി തെക്ക് തെക്ക്പടിഞ്ഞാറ് ഭാഗത്തായി കൂടുതൽ അടുക്കുന്നു. ഏറ്റവും വലുതും തിളക്കമാർന്നതുമായ വ്യാഴം ഭൂമിയോട് അടുത്ത വന്നതിനാലാണ് നക്ഷത്രം പോലെ ഒരു കാഴ്ചാനുഭവം ലഭിച്ചത്.
വ്യാഴവും ശനിയും യഥാർത്ഥത്തിൽ 450 ദശലക്ഷം മൈലുകൾ അതായത് 730 ദശലക്ഷം കിലോമീറ്ററുകൾ അകലെയായിരിക്കും. അതേസമയം, ഭൂമി വ്യാഴത്തിൽ നിന്ന് 550 ദശലക്ഷം മൈൽ ഏകദേശം 890 ദശലക്ഷം കിലോമീറ്ററുകൾ അകലെയാണ്. എന്നിരുന്നാലും ഇവ പരസ്പരം കൂടുതൽ അടുത്ത് വരുന്നത് നഗ്നനേത്രങ്ങളാൽ കാണാൻ കഴിയു എന്നതാണ് പ്രത്യേകത
അവരുടെ അടുത്ത സൂപ്പർ-ക്ലോസ് കാണണമെങ്കിൽ 2080 മാർച്ച് 15 വരെ കാത്തിരിക്കണം