‘ക്ലീന്‍ ജലീബ്’: ഒരുമാസത്തിനിടെ അടപ്പിച്ചത് 500 കടകൾ

0
6

കുവൈറ്റ്: ജലീബിൽ ഒരു മാസത്തിനിടെ 500 കടകൾ‌ അടപ്പിച്ചതായി അധികൃതർ. ജലീബിനെ ശുദ്ധീകരിക്കുന്ന പദ്ധതിയായ ക്ലീൻ ജലീബിന്റെ ഭാഗമായാണ് നടപടി. 1000 ലേറെ കടകൾക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്. ആക്രി വസ്തുക്കള്‍, ടയറുകൾ, കെട്ടിട നിർമ്മാണ അവശിഷ്ടങ്ങൾ തുടങ്ങി മാലിന്യങ്ങൾ നിറഞ്ഞ അവസ്ഥയിലായിരുന്നു ജലീബ് അല്‍ ഷുയൂഖ്. ഇതിനെ തുടർന്നാണ് പ്രദേശത്തെ എല്ലാ തരത്തിലും ശുദ്ധീകരിക്കുന്നതിനായി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ക്ലീൻ ജലീബ് പദ്ധതി ആരംഭിച്ചത്.

പദ്ധതിയുടെ ഭാഗമായി അനധികൃത താമസക്കാരായ 175 പേരെ പിടികൂടുകയും76 പേരെ നാടുകടത്തുകയും ചെയ്തു. വഴിയോരക്കച്ചവടക്കാരായ 172 പേർക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.