കൽപ്പാത്തി രഥോത്സവം; പാലക്കാട് ഉപതിരഞ്ഞെടുപ്പ് നവംബർ 20ന്

0
31

പാലക്കാട്: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നവംബർ 20-ലേക്ക് മാറ്റി. നവംബർ 13-ന് നിശ്ചയിച്ചിരുന്ന തീയതി കൽപ്പാത്തി രഥോത്സവത്തെ തുടർന്നാണ് മാറ്റിയത്. പഞ്ചാബ് (4), ഉത്തർപ്രദേശ് (9) എന്നിവിടങ്ങളിൽ നിന്നുള്ള മറ്റ് 13 നിയമസഭാ സീറ്റുകളിലെയും തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ നവംബർ 20 ലേക്ക് പുനഃക്രമീകരിച്ചു. അതേസമയം, വയനാട് ലോക്‌സഭാ, ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13 ന് നടക്കും.