ഗതാഗതക്കുരുക്ക് രൂക്ഷം: പ്രവാസി നഴ്സുമാര്‍ക്കും വിദ്യാർഥികള്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് നിരോധിച്ച് കുവൈറ്റ്

0
19

കുവൈറ്റ്: പ്രവാസികളായ നഴ്സുമാർക്കും വിദ്യാർഥികൾക്കും പുതിയ ഡ്രൈവിംഗ് ലൈസന്‍സ് നൽകുന്നത് നിരോധിച്ച് കുവൈറ്റ്. രാജ്യത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം ഇത്തരമൊരു തീരുമാനം നടപ്പിലാക്കുന്നതെന്നാണ് പ്രാദേശികമാധ്യമങ്ങളെ ഉദ്ദരിച്ചുള്ള റിപ്പോര്‍ട്ടുകൾ.

ഗതാഗതക്കുരുക്ക് കുറച്ചു കൊണ്ടു വരുന്നതിനായി ട്രാഫിക് വിഭാഗം പല നട‌പടികൾ സ്വീകരിച്ചു വരുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഈ വിലക്കെന്നാണ്
ബന്ധപ്പെട്ട അധികൃതർ പറയുന്നത്.