ഗതാഗത നിയമലംഘകർക്ക് പിടിവീഴും

0
15

കുവൈറ്റ് സിറ്റി: ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് ഒരാഴ്ചയ്ക്കിടെ കുവൈത്തിൽ പിടിയിലായത് 25 പേർ. മറ്റു ഗുരുതര ഗതാഗത നിയമലംഘനങ്ങള്‍ നടത്തിയ 70 പേരെ പേരെയും അറസ്റ്റ് ചെയ്തു. ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെയുള്ള ക്യാമ്പയിൻ ശക്തമായി തുടരുന്നതിനെ ഭാഗമായാണിത്. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരെയും പിടികൂടിയിട്ടുണ്ട്.13 വാഹനങ്ങള്‍ പൊതുഗതാഗതവകുപ്പ് പിടിച്ചെടുത്തു.ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ലെഫ്റ്റ്‌നന്റ് ജനറല്‍ ഇസം അല്‍ നഹാമിന്റെയും ഗതാഗതവിഭാഗത്തിലെ അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സെയ്ഗിന്റെയും നിര്‍ദ്ദേശപ്രകാരമാണ് പരിശോധന ശക്തമാക്കിയത്.