ഗാസ കൂട്ടക്കൊല: കുവൈത്ത് അപലപിച്ചു

0
9

കുവൈത്ത് സിറ്റി: തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി സിവിലിയന്മാർ കൊല്ലപ്പെട്ട ഇസ്രായേൽ സൈന്യം നടത്തിയ കൂട്ടക്കൊലയെ കുവൈറ്റ് ഭരണകൂടം ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര, മാനുഷിക നിയമങ്ങൾ ലംഘിച്ച് ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ ഉന്മൂലന യുദ്ധം നടത്തുന്നതിൻ്റെ വ്യക്തമായ തെളിവാണ് പ്രതിരോധമില്ലാത്ത സാധാരണക്കാരെ ക്രൂരമായി ലക്ഷ്യമിടുന്നതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച പ്രസ്താവനയിറക്കി. 2023 ഒക്‌ടോബർ മുതൽ ഗാസയിൽ തുടരുന്ന അക്രമങ്ങൾ തടയാൻ അന്താരാഷ്ട്ര സമൂഹത്തോടും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയോടും അടിയന്തര നടപടി സ്വീകരിക്കണമെന്ന് കുവൈറ്റ് ആഹ്വാനം ചെയ്തു.