ഗാർഹിക തൊഴിലാളിയായ ഇന്ത്യൻ യുവതിക്കെതിരെ മോഷണ പരാതി

0
26

കുവൈത്ത് സിറ്റി: ഇന്ത്യൻ യുവതിക്കെതിരെ മോഷണ ആരോപണം. ഗാർഹിക തൊഴിലാളിയായ 33 വയസ്സുകാരിക്ക് എതിരെയാണ് സ്പോൺസർ പരാതി നൽകിയിരിക്കുന്നത്. വനിത സ്പോൺസറുടെ
20,000 ദിനാർ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചെന്നാണ് ആരോപണം. 29 കാരിയായ സ്പോൺസർ ഏരിയ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വീട്ടുജോലിക്കാരി രാജ്യംവിട്ടിട്ടുണ്ടെങ്കിലും യുവതിയെ അറസ്റ്റ് ചെയ്യുന്നതിനായി കേസ് ഇന്റർപോളിന് കൈമാറിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം റാഹിയ സ്വദേശിയായ പൗരൻ തന്റെ വീട്ടിൽ നിന്ന് അപൂർവ പ്രാവുകളും കാനറികളും മോഷ്ടിക്കപ്പെട്ടതായി സാദ് അൽ അബ്ദുല്ല പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് മോഷ്ടാക്കൾക്കായി തിരച്ചിൽ ആരംഭിച്ചു.