ഗാർഹിത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന 66 ഏജന്‍സികൾ കുവൈറ്റിൽ നിരീക്ഷണത്തിൽ

0
8
പ്രതീകാത്മ ചിത്രം

കുവൈറ്റ്: രാജ്യത്ത് ഗാർഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന 66 ഏജൻസികൾ നിരീക്ഷണത്തിൽ. സാമ്പത്തിക കാര്യ ആക്ടിംഗ് മന്ത്രി മറിയം അക്വീൽ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പലതരത്തിലുള്ള നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് പുതിയ നീക്കമെന്നും ഇവർ വ്യക്തമാക്കി.

ഫിലിപ്പൈൻ തൊഴിലാളി സ്പോണ്‍സറുടെ മർദനത്തിൽ കൊല്ലപ്പെട്ട സംഭവം കുവൈറ്റിൽ വിവാദങ്ങള്‍ ഉയർത്തിയിരുന്നു. ഇതിനെ തുടർന്ന രാജ്യത്തെ തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കുമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് റിക്രൂട്ടിംഗ് ഏജൻസികളിൽ നിരീക്ഷണം ഏര്‍പ്പെടുത്തിയതെന്നാണ് സൂചന. ഏതെങ്കിലും തരത്തിലുള്ള നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ ഏജൻസിയുടെ ലൈസൻസ് റദ്ദാക്കല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.