കുവൈത്ത് സിറ്റി: റീജൻസി ഗ്രൂപ്പിെൻറ റീെട്ടയിൽ വ്യാപാര ശൃംഖലയായ ഗ്രാൻഡ് ഹൈപ്പറിെൻറ ജി.സി.സിയിലെ 59ാമത്തേയും കുവൈത്തിലെ പത്താമത്തേയും ശാഖ ഹവല്ലി ടുണീസ് സ്ട്രീറ്റിൽ ഹവല്ലി പാർക്കിന് സമീപം റീജൻസി ഗ്രൂപ്പ് എം.ഡി അൻവർ അമീനും മാൻപവർ അതോറിറ്റി മുൻ ഡയറക്ടർ ജനറൽ ജമാൽ അൽ ദൂസരിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. . 23000ത്തിലധികം ചതുരശ്രയടി വിസ്തൃതിയിൽ കുടുംബങ്ങൾക്കും ബാച്ചിലേഴ്സിനും ആനന്ദകരമായ പർച്ചേസിന് സൗകര്യമുള്ളതാണ് സ്റ്റോർ. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്ക് ആകർഷകമായ വിലക്കുറവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. ഗ്രാൻഡ് ഹൈപ്പറിെൻറ മറ്റു ശാഖകളിൽ നിലവിലുള്ള മണി റെയിൻ സമ്മാന പദ്ധതിയും ഇവിടെ നിലയിൽ വന്നു. ഒാരോ അഞ്ച് ദീനാർ പർച്ചേസിനും നൽകുന്ന കൂപ്പൺ നറുക്കെടുത്ത് 150000 ഡോളർ സമ്മാനമായി നൽകും. പ്രതിദിനം 7200 ഉപഭോക്താക്കളിലൂടെ വിലക്കുറവിെൻറയും ഗുണനിലവാരത്തിെൻറയും വിശ്വസ്തത നിലനിർത്താർ ഗ്രാൻഡ് ഹൈപ്പറിന് കഴിഞ്ഞിട്ടുണ്ടെന്ന് ഗ്രൂപ്പ് ഡയറക്ടർ അയ്യൂബ് കച്ചേരി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ സി.ഇ.ഒ പി.സി. മുഹമ്മദ് സുനീർ, ജനറൽ മാനേജർ തഹ്സീർ അലി, സി.ഇ.ഒ റാഹിൽ ബാസിം, ബി.ഡി.എം സനിൻ വസീം എന്നിവരും സന്നിഹിതരായിരുന്നു. ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍, അന്താരാഷ്ട്ര ബ്രാന്‍ഡിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, പ്രമുഖ യൂറോപ്യന്‍ ഡിസൈനര്‍മാരുടെ വസ്ത്രശേഖരം, ഫുട്വെയര്‍, ആരോഗ്യ – സൗന്ദര്യ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍, നിത്യോപയോഗ സാധനങ്ങൾ, മത്സ്യം, മാംസം, പച്ചക്കറികൾ, ഫാഷൻ ഫസ്തുക്കൾ, മൊബൈൽഫോൺ, ലാപ്ടോപ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരമാണുള്ളത്. ഇന്ത്യ, ചൈന, തായ്ലാൻഡ്, ശ്രീലങ്ക, ബംഗ്ലാദേശ്, തുർക്കി, മറ്റു യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഉൽപാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഉൽപന്നങ്ങളാണ്