ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ (ജി.കെ.പി.എ) കുവൈത്ത്‌ ചാപ്റ്റർ ‌അവാർഡ്‌ ദാനം സംഘടിപ്പിച്ചു. 

0
15
ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ (ജി.കെ.പി.എ) കുവൈത്ത്‌ ചാപ്റ്റർ ജൂൺ 7നു അബ്ബാസിയ സാരഥി ഹാളിൽ നടന്ന ചടങ്ങിൽ GKPA അംഗങ്ങളുടെ മക്കളിൽ നിന്നും ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക്‌ പ്രശംസാപത്രം നൽകി ആദരിച്ചു. 10-12ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഫെബിൻ ജോൺ ബിജു, നിനിൻ മറിയം തോമസ്‌, ഇഷ എലിസബത്ത്‌ നൈനാൻ എന്നിവർക്ക്‌ പ്രശംസാപത്രവും മെഡലുകളും യഥാക്രമം സംഘടനയുടെ കോർ അഡ്മിൻ ശ്രീ റഷീദ്‌ പുതുക്കുളങ്ങര, രവി പാങ്ങോട്‌, മുബാറക്‌ കാമ്പ്രത്ത്‌ , പ്രസിഡന്റ്‌ പ്രേംസൻ കായംകുളം, സെക്രെട്ടറി എം കെ പ്രസന്നൻ, ട്രഷറർ ലെനീഷ്‌ എന്നിവർ നൽകി.
ജ്വാല 2019 എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട മൂന്നാം വാർഷികത്തോടനുബന്ധിച്ച്‌നടന്ന റാഫിൽ കൂപ്പൺ നറുക്കെടുപ്പ്‌ വിജയികൾക്ക്‌ സമ്മാനദാനവും പൂർത്തിയാക്കി. വാർഷികാവലോകനാനന്തരം യോഗം പിരിഞ്ഞു.
Photo Caption : 12ആം തരം സയൻസ്‌ വിഭാഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഇഷ എലിസബത്ത്‌ നൈനാൻ ജികെപീഎ പ്രസിഡന്റ്‌ പ്രേംസൻ കായംകുളത്തിൽ നിന്നും മെഡൽ സ്വീകരിക്കുന്നു
അല്ലെങ്കിൽ

12ആം തരം സയൻസ്‌ വിഭാഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഇഷ എലിസബത്ത്‌ നൈനാൻ ജികെപീഎ ജികെപീഎ കോർ അഡ്മിൻ മുബാറക്ക്‌ കാമ്പ്രത്തിൽ നിന്നും പ്രശംസാപത്രം സ്വീകരിക്കുന്നു