ഗൾഫ് രാജ്യങ്ങളിലെ തന്നെ ആദ്യ വനിത ധനമന്ത്രി കുവൈറ്റിൽ; മൂന്ന് വനിതകൾ ഉള്‍പ്പെടെ 15 അംഗ മന്ത്രിസഭ അധികാരമേറ്റു

0
4

കുവൈറ്റ്: ചരിത്രം കുറിച്ച് കുവൈറ്റിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു. ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ മന്ത്രിസഭയിൽ രണ്ട് വനിതകൾ ഉൾപ്പെടെ എട്ട് പേർ പുതുമുഖങ്ങളാണ്. രാജകുടുംബത്തിൽ നിന്ന് നാല് പേർ ഉൾപ്പെട്ട മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രി പദം ഇത്തവണ രാജകുടുംബത്തിനല്ല എന്ന പ്രത്യേകതയുമുണ്ട്.

ചരിത്രപരമായ മറ്റൊരു തീരുമാനവും ഇത്തവണ നടപ്പിലായിട്ടുണ്ട്. രാജ്യത്തെ ധനമന്ത്രിയായി ഒരു വനിതയാണ് ഇത്തവണ മന്ത്രിസ‌ഭയിലെത്തിയത്. മറിയം അൽ അഖീൽ അൽ അഖീൽ ഗൾഫ് രാജ്യങ്ങളിലെ ആദ്യ വനിതാ ധനമന്ത്രി എന്ന സ്ഥാനത്തിനും ഇതോടെ അർഹയായി. റനാ അബ്ദുല്ല അൽ ഫാരിസ് (പൊതുമരാമത്ത്-ഭവനം), ഗദീർ മുഹമ്മദ് അസീരി (സാമൂഹികം) എന്നിവരാണ് മറ്റു വനിതാ മന്ത്രിമാർ.

ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മന്ത്രിസഭ രാജിവച്ചതിനെ തുടർന്ന് ഒരുമാസം മുൻപാണ് ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ സബാഹിനെ പ്രധാനമന്ത്രിയായി നിയമിതനാക്കിയത്. സർക്കാർ രൂപീകരണം ഒരുമാസത്തോളം വൈകിയതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് കഴിഞ്ഞ ദിവസം മന്ത്രിസഭ അധികാരത്തിലേറിയത്.

പുതിയ മന്ത്രിസഭ :

ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹ് (പ്രധാനമന്ത്രി),ഷെയ്ഖ് അഹമ്മദ് മൻസൂർ അൽ അഹമ്മദ് അൽ സബാഹ് (ഉപപ്രധാനമന്ത്രി – പ്രതിരോധം),അനസ് ഖാലിദ് അൽ സാലെ (ഉപപ്രധാനമന്ത്രി,ആഭ്യന്തരം, മന്തിസഭാകാര്യം), ഖാലിദ് നാസർ അൽ റൗദാൻ (വാണിജ്യം-വ്യവസായം), മുഹമ്മദ് നാസർ അൽ ജാബ്രി (വാർത്താവിതരണം, യുവജനകാര്യം), ഷെയ്ഖ് ഡോ. ബാസിൽ അൽ ഹമൂദ് അൽ സബാഹ് (ആരോഗ്യം),ഡോ.ഫഹദ് മുഹമ്മദ് അൽ അഫാസി (നീതിന്യായം, ഔഖാഫ്, മതകാര്യം), ഡോ.ഖാലിദ് അലി അൽ ഫാദിൽ (എണ്ണ, ജലം-വൈദ്യുതി), മറിയം അഖീൽ അൽ അഖീൽ (ധനകാര്യം,സാമ്പത്തികം), ഷെയ്ഖ് ഡോ.അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് (വിദേശം), ഡോ.റനാ അബ്ദുല്ല അൽ ഫാരിസ് (പൊതുമരാമത്ത്, ഭവനം), ഡോ.സൗദ് ഹിലാൽ അൽ ഹർബി (വിദ്യാഭ്യാസം-ഉന്നത വിദ്യാഭ്യാസം), ഡോ.ഗദീർ മുഹമ്മദ് അസീരി (സാമൂഹികം), മുബാറക് സാലെം അൽ ഹരീസ് (സേവനകാര്യം, പാർലമെന്റികാര്യം), വലീദ് ഖലീഫ അൽ ജാസിം (മുനിസിപ്പൽ),