ചെറുകിട ഇടത്തരം വ്യാപാര സംരഭകർക്ക് ആശ്വാസമേകി
ഇൻഡസട്രിയൽ ബാങ്ക് ഓഫ് കുവൈത്ത്. ബാങ്കിൽ നിന്ന് വായ്പയെടുത്ത സ്ഥാപന ഉടമകൾക്ക് തിരിച്ചടവിന് സമയം അനുവദിക്കാനാണ് ബാങ്ക് തീരുമാനം. വായ്പാ തവണകൾ ആറു മാസത്തിന് ശേഷം അടച്ചാൽ മതിയാക്കം. 2020 ഒക്ടോബർ മുതൽ ആറു മാസത്തേക്കാണ് ഈ സൗകര്യം. കൊറോണ മൂലം
രാജ്യം കടന്ന് പോയ്ക്കൊണ്ടിരിക്കുന്ന അസാധാരണ സാഹചര്യം മുൻനിർത്തിയാണ് തീരുമാനമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.