ചൈന ഇന്ത്യൻ ഭൂപ്രദേശം കൈവശപ്പെടുത്തിയിട്ടുണ്ടെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സത്യം മറച്ചുവയ്ക്കുന്നതും ഭൂമി സ്വന്തമാക്കാൻ അവരെ അനുവദിക്കുന്നതും ദേശവിരുദ്ധമാണെന്നും രാഹുൽ പറഞ്ഞു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷന്‍റെ വിമർശനങ്ങൾ.