ജനുവരി ഒന്ന് മുതൽ കുവൈത്തിൽ വാഹനപരിശോധന പുനരാരംഭിക്കുന്നു

കുവൈറ്റ് സിറ്റി: ജനുവരി ഒന്ന് മുതൽ കുവൈത്തിൽ വാഹനപരിശോധന പുനരാരംഭിക്കുമെന്ന് ജനറല്‍ ട്രാഫിക് വകുപ്പ് അറിയിച്ചു.രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് നാലു മണി വരെയാണ് പരിശോധന. ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ നേതൃത്വത്തില്‍ എല്ലാ ഗവര്‍ണറേറ്റുകളിലും ഇത് നടപ്പാക്കും.