ജമ്മു കശ്മീർ ഭീകരാക്രമണത്തിൽ ഡോക്ടർ, 6 തൊഴിലാളികൾ കൊല്ലപ്പെട്ടു

0
43

ശ്രീനഗർ: ജമ്മു കാശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ ഗഗൻഗീറിൽ നിർമ്മാണ സൈറ്റിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ ഒരു ഡോക്ടറും ആറ് നിർമ്മാണ തൊഴിലാളികളും കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവരെ ശ്രീനഗറിലെ SKIMS-ലേക്ക് റഫർ ചെയ്തതായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. ഗുണ്ട് മേഖലയിൽ നിർമാണത്തിലിരിക്കുന്ന ടണലിൽ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനിയിലെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്.