ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഷെയ്ഖ് നവാഫ് അൽ അഹ്മദ് രാജകുമാരനും പ്രതിനിധി സംഘവും നാളെ സൗദിയിലേക്ക് പോകും

കുവൈത്ത് സിറ്റി : ഹിസ് ഹൈനസ് രാജകുമാരൻ ഷെയ്ഖ് നവാഫ് അൽ അഹ്മദും, അദ്ദേഹത്തെ അനുഗമിക്കുന്ന പ്രതിനിധി സംഘവും ചൊവ്വാഴ്ച സൗദി അറേബ്യയിലേക്ക് പുറപ്പെടും. സൗദി അറേബ്യയിലെ അൽ-ഉല ഗവർണറേറ്റിൽ നാളെ നടക്കാനിരിക്കുന്ന അറബ് ഗൾഫ് രാജ്യങ്ങൾക്കായുള്ള സഹകരണ കൗൺസിലിന്റെ സുപ്രീം കൗൺസിലിന്റെ 41-ാമത് സെഷനിൽ കുവൈറ്റ് പ്രതിനിധി സംഘത്തിന് നേതൃത്വം നൽകുന്നതിനായാണിത്.