ഡൽഹിയിൽ വീണ്ടും ഭൂചലനം,4.2 തീവ്രത രേഖപ്പെടുത്തി

0
5

ഡൽഹി: ‍ഡൽഹിയിൽ വീണ്ടും ഭൂചലനം, നോയിഡ,ഗുരുഗ്രാം എന്നിവ ഉൾപ്പെടെയുള്ള മേഖലകളിലാണ് രാത്രി 11.46ഓടെ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി, ആർക്കും ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.
ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് 48 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 7.5 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.രാജ്യത്തെ അഞ്ച് ഭൂകമ്പ സാധ്യതാ മേഖലകളിൽ നാലാമത്തേതാണ് ‍ഡൽഹി.