ഡൽഹി തൂത്തുവാരി AAP: ഭാര്യക്കും ഹനുമാൻജിക്കും ജനങ്ങൾക്കും നന്ദി പറഞ്ഞ് കെജ്രിവാൾ

0
8

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഹാട്രിക് നേടി കെജ്രിവാൾ. പ്രതിഷേധങ്ങളുടെയും സംഘർഷങ്ങളുടെയും നടുവിൽ നിൽക്കുന്ന തലസ്ഥാന നഗരിയിൽ നടന്ന നിയമസഭാ തെരഞ്ഞടുപ്പിൽ ബിജെപിയും കോൺഗ്രസിനെയും തൂത്തെറിഞ്ഞ് ആംആദ്മി പാര്‍ട്ടി ഇത്തവണയും ഭരണം നേടിയെടുത്ത്. എഴുപതംഗ സഭയിൽ 62 സീറ്റുകളാണ് ആപ് നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപിക്ക് രണ്ടക്കം പോലും തികയ്ക്കാനായില്ല.

കോൺഗ്രസ് കാലഘട്ടം തലസ്ഥാനത്ത് ഏതാണ്ട് അസ്തമിച്ച മട്ടാണ്. ഒറ്റസീറ്റ് പോലും രാജ്യത്തെ ഏറ്റവും പഴക്കമേറിയ പാർട്ടിക്ക് ഇവിടെ നേടാനായില്ല.. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ നടുവിൽ നിൽക്കുന്ന ഡൽഹിയിൽ ആം ആദ്മിയുടെ ഭരണത്തുടർച്ച തന്നെയാണ് എല്ലാ എക്സിറ്റ് പോളുകളും പ്രഖ്യാപിച്ചത്. അത് ശരിവച്ചു കൊണ്ടുള്ള ഉജ്വല വിജയം തന്നെയാണ് പാർട്ടി നേടിയിരിക്കുന്നതും.

തന്റെ വിജയത്തിൽ ഭാര്യക്കും ഡൽഹിയിലെ ജനങ്ങൾക്കും ഹനുമാനുമാണ് കെജ്രിവാൾ നന്ദി പറഞ്ഞത്. ഡൽഹിയിലെ ജനങ്ങളോടുള്ള തന്റെ സ്നേഹവും അദ്ദേഹം മറച്ചു വച്ചില്ല. ഈ വരുന്ന ഫെബ്രുവരി 14ന് ആം ആദ്മി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും അധികാരത്തിലേറും.