തണുത്ത് വിറച്ച് ഡൽഹി

ഡൽഹി: രാജ്യതലസ്ഥാനത്ത് അതിശൈത്യം തുടരുകയാണ്. തുടര്‍ച്ചയായ നാലാം ദിവസവു മുള ശീത തരംഗത്തിൽ പുതുവർഷ പുലരിയിൽ താപനില 1.1 ഡിഗ്രി സെല്‍ഷ്യസിലെത്തി.15 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്, ഡൽഹിയിലെ സഫ്ദര്‍ജംഗിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 2.4 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയിരുന്നത്.
അതിശൈത്യത്തിൽ റോഡുകളിൽ മഞ്ഞുമൂടിയ കാരണം ദൃശ്യപരത കുറഞ്ഞ് പല സ്ഥലങ്ങളിലും വാഹനഗതാഗതം സ്തംഭിച്ചു. ഇനിയും താപനില കുറയാനാണ് സാധ്യത. ഇത് റോഡ് വിമാന സര്‍വീസുകളെ ബാധിക്കാനും സാധ്യതയുണ്ടെന്നാണ് വിവരം.