തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നൽകിയത് പിൻവലിക്കുക – ജെ.സി.സി കുവൈത്ത്

കുവൈറ്റ്സിറ്റി: കേരളത്തിലെ ആദ്യത്തെ വിമാനത്താവളമായ  തിരുവനന്തപുരം വിമാനത്താവളത്തെ കേരള സർക്കാരിന്‍റെ ശക്തമായ എതിർപ്പ് മറികടന്ന് അദാനി ഗ്രൂപ്പിന് തീറെഴുതിയ  കേന്ദ്രസർക്കാരിന്‍റെ നടപടികൾ അവസാനിപ്പിക്കണമെന്ന് ജനതാ കൾച്ചറൽ സെന്‍റർ(ജെ.സി.സി) – കുവൈത്ത്. വിമാനത്താവളം സ്വന്തം നിലക്ക് ഏറ്റെടുത്ത് നടത്താമെന്ന് കേരള സർക്കാർ പറഞ്ഞിട്ടും അദാനി ഗ്രൂപ്പിന് അത് നൽകിയത് തികച്ചും പ്രതിഷേധാർഹമാണ്. രാജ്യത്ത് പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ മേഖലക്ക് തീറെഴുതുന്ന ഇത്തരം നടപടികൾ മോഡി-കോർപ്പറേറ്റ് കൂട്ടുകെട്ടാണ് ഇന്ത്യ ഭരിക്കുന്നതെന്നതിന് തെളിവാണ്.  ഇതിനെതിരെ ലോക് താന്ത്രിക് ജനതാദൾ (LJD) സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രധിഷേധ പരിപാടികൾക്ക് ശക്തമായ പിന്തുണ നൽകുവാനും ജെ.സി.സി – കുവൈത്ത് കമ്മിറ്റി തീരുമാനിച്ചു.