തിരുവനന്തപുരത്ത് തീ പിടുത്തം: രണ്ടു പേർ മരിച്ചു

0
8

തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി ഓഫിസിലുണ്ടായ തീ പിടുത്തത്തിൽ രണ്ടു പേർ മരിച്ചു. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്‌ണയും (34) ഓഫിസിൽ എത്തിയ മറ്റൊരാളുമാണ് മരിച്ചത്. ഇരുവരുടെയും ശരീരം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെടുത്തത്. ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.