റിയാദ്: തൃശ്ശൂര്‍ സ്വദേശിയായ ഹുസൈൻ (53) ആണ് റിയാദില്‍ മരിച്ചത്. 15 വര്‍ഷമായി റിയാദിലുള്ള ഹുസൈൻ ഇവിടെ ഒരു ഹോട്ടൽ ജീവനക്കാരനാണ്. ബുധനാഴ്ച രാവിലെയോടെയാണ് റിയാദ് അഖീഖിലെ താമസസ്ഥലത്ത് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉറക്കത്തിൽ നിന്നെഴുൽക്കാത്തത് കണ്ട് സുഹൃത്തുക്കൾ ചെന്നു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. മൃതദേഹം . മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിൽ കൊണ്ടുപോകുന്നതിനായുള്ള നടപടിക്രമങ്ങള്‍ പുരോദഗമിക്കുന്നു.
ഒരു വർഷം മുമ്പാണ് ഹുസൈൻ അവസാനമായി നാട്ടിലെത്തിയത്. വാഹിദയാണ് തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയായ ഹുസൈന്റെ ഭാര്യ. മക്കൾ: അജ്മൽ, റുഖ്സാന, റസ്മിയ