ദക്ഷിണ കൊറിയയിലെ ഹോട്ടലിൽ തീപിടുത്തം; 7 പേർ മരിച്ചു

0
16

ദക്ഷിണ കൊറിയയിലെ സിയോളിനടുത്തുള്ള ബുച്ചിയോൺ നഗരത്തിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒമ്പത് നിലകളുള്ള ഹോട്ടലിന്‍റെ എട്ടാം നിലയിലെ മുറിയിലാണ് തീപിടുത്തമുണ്ടായത്. ഏഴ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.പരിക്കേറ്റവർ പ്രാദേശിക ആശുപത്രികളിൽ ചികിത്സയിലാണ്, ഇവരിൽ മൂന്ന് പേർക്ക് ഗുരുതര പരിക്കുകളാണ്.