ദുബായിലെ സ്കൂളിൽ ഫീസടയ്ക്കാത്ത വിദ്യാർഥികളെ പൂട്ടിയിട്ടെന്ന് ആരോപണം

0
5

ദുബായ്: ഫീസടക്കാത്ത വിദ്യാർഥികളെ സ്കൂൾ ജിംനേഷ്യത്തിൽ പൂട്ടിയിട്ടതായി ആരോപണം. അൽഖുമൈസില്‍ ഇന്‍റർനാഷണൽ കരിക്കുലം അനുസരിച്ച് പ്രവർത്തിക്കുന്ന ഒരു സ്കൂളിലാണ് സംഭവം. ഫീസടയ്ക്കാത്ത വിദ്യാര്‍ഥികളെയെല്ലാം ഒരുമിച്ച് വിളിച്ചുചേർത്ത് ജിംനേഷ്യത്തിൽ പൂട്ടിയിടുകയായിരുന്നു.

സംഭവം മറ്റുവിദ്യാർഥികൾ മൊബൈലിൽ പകർത്തി പുറത്ത് വിട്ടതോടെയാണ് പുറത്തറിയുന്നത്. വിവരമറിഞ്ഞ് അൽ ഖുസൈസ് പൊലീസ് പട്രോളിംഗം സംഘവും കാര്യങ്ങൾ അന്വേഷിക്കാൻ സ്കൂളിലെത്തിയിരുന്നു. എന്നാൽ ഇത്തരമൊരു സംഭവം നിഷേധിച്ച സ്കൂൾ അധികൃതർ കൂടുതൽ പ്രതികരിക്കാൻ തയ്യാറായില്ല.

സംഭവത്തിൽ ദുബായ് Knowledge and Human Development Authority (KHDA)അന്വേഷണം ആരംഭിച്ചിട്ടുണ്ട്.