ദുബായ്: യുഎഇയിലേക്കുള്ള യാത്രകൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയെന്ന വാർത്തകൾ നിഷേധിച്ച് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരുന്നു. യുഎഇയിലേക്കും ഇത്തരം വിലക്കുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ആ സാഹചര്യത്തിലാണ് നിഷേധിച്ച് കോണ്‍സുലേറ്റ് തന്നെ രംഗത്തെത്തിയിരിക്കുന്നത്.
കൊറോണ വൈറസ് പശ്ചാത്തലത്തിൽ യുഎഇയിലേക്ക് യാതൊരു വിധ യാത്രാ നിർദേശങ്ങളും പുറത്തിറക്കിയിട്ടില്ലെന്നാണ് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കിയിരിക്കുന്നത്. യുഎഇയിലെ നിരവധി പരിപാടികള്‍ മാറ്റിവെയ്ക്കുകയും സ്കൂളുകള്‍ക്ക് മാര്‍ച്ച് എട്ട് മുതല്‍ നാലാഴ്ച അവധി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയും യുഎഇയും പുറത്തിറക്കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണമെന്നും” കോണ്‍സുലേറ്റിന്റെ ട്വീറ്റില്‍ പറയുന്നു.